കൽപ്പറ്റ:ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 339 ആയി. ഇതില്‍ 157 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 181 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.
നാദാപുരത്ത് നിന്നെത്തി ചികിത്സയില്‍ കഴിയുന്ന എടവക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പുളിഞ്ഞാല്‍ സ്വദേശി (21), ജൂലൈ 21 മുതല്‍ ചികിത്സയിലുള്ള തൃശ്ശിലേരി സ്വദേശിയായ 48 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (52), ജൂലൈ 12 മുതല്‍ ചികിത്സയിലുള്ള ബൈരക്കുപ്പ സ്വദേശിയായ 75 കാരിയുടെ സമ്പര്‍ക്കത്തിലുള്ള ബൈരക്കുപ്പ സ്വദേശി (39), എറണാകുളത്ത് ചികിത്സയിലുള്ള കല്‍പ്പറ്റ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 53 കാരന്‍, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മാനന്തവാടി സ്വദേശി (24), മക്കിയാട് സ്വദേശി (27) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍:
ജൂലൈ അഞ്ചിന് ദുബായില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശി (28), ജൂലൈ 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി (36), ജൂലൈ നാലിന് സൗദി അറേബ്യയില്‍ നിന്ന് വന്ന കണിയാരം സ്വദേശി (65), ജൂലൈ ആറിന് ദുബൈയില്‍ നിന്ന് വന്ന ചെറുകാട്ടൂര്‍ സ്വദേശി (32), ജൂലൈ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശികള്‍ (47, 43), ജൂലൈ 13 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പേരിയ സ്വദേശി (37), ജൂലൈ 23 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി പിലാക്കാവ് സ്വദേശി (42), ജൂലൈ 12 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ചെന്നലോട് സ്വദേശി (27).
രോഗമുക്തി നേടിയവര്‍ :
ജൂണ്‍ 28 മുതല്‍ ചികിത്സയിലുള്ള അമ്പലവയല്‍ സ്വദേശി (30), ശിവഗിരി സ്വദേശി (33), ജൂലൈ ഒന്നുമുതല്‍ ചികിത്സയിലുള്ള ചെന്നലോട് സ്വദേശി (36), ജൂലൈ 4 മുതല്‍ ചികിത്സയിലുള്ള തെക്കുംതറ സ്വദേശി (22), ജൂലൈ 5 മുതല്‍ ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശികള്‍ (35 കാരന്‍, 30 കാരി, 2 വയസ്സുള്ള കുട്ടി), ജൂലൈ 6 മുതല്‍ ചികിത്സയിലുള്ള കാസര്‍കോട് സ്വദേശി (38), തവിഞ്ഞാല്‍ സ്വദേശി (34), സീതാമൗണ്ട് സ്വദേശികള്‍ (22, 36), കമ്പളക്കാട് സ്വദേശി (48), തവിഞ്ഞാല്‍ സ്വദേശി (46), ജൂലൈ 7 മുതല്‍ ചികിത്സയിലുള്ള മീനങ്ങാടി സ്വദേശി (40), ജൂലൈ 8 മുതല്‍ ചികിത്സയിലുള്ള പുല്‍പ്പള്ളി സ്വദേശികള്‍ (30 കാരന്‍, 55 കാരി, ഒന്നര വയസ്സുള്ള കുട്ടി), ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള കാട്ടിക്കുളം സ്വദേശിയായ ഡോക്ടര്‍, ജൂലൈ 14 മുതല്‍ ചികിത്സയിലുള്ള പുല്‍പ്പള്ളി സ്വദേശികള്‍ (54, 21), ജൂലൈ 13 മുതല്‍ ചികിത്സയിലുള്ള തരിയോട് സ്വദേശി (22) എന്നിവരാണ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.
164 പേര്‍ പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലായത് 164 പേരാണ്. 251 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2868 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14152 സാമ്പിളുകളില്‍ 12557 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12218 നെഗറ്റീവും 339 പോസിറ്റീവുമാണ്.