സുൽത്താൻ ബത്തേരി നഗരസഭയിലെ ഡിവിഷൻ 24 സ്ഥിതി ചെയ്യുന്ന സ്ഥാപനവും അതിൻ്റെ ചുറ്റളവിലുള്ള അമ്പത് മീറ്ററും മൈക്രൊ കണ്ടെയ്ൻമെൻ്റ് സോണാക്കി

സുൽത്താൻ ബത്തേരി നഗരസഭയിലെ ഡിവിഷൻ 24 സ്ഥിതി ചെയ്യുന്ന സ്ഥാപനവും അതിൻ്റെ ചുറ്റളവിലുള്ള അമ്പത് മീറ്ററും മൈക്രൊ കണ്ടെയ്ൻമെൻ്റ് സോണായി ഉത്തരവിറക്കി. സുൽത്താൻ ബത്തേരി ബൈപ്പാസിലെ മലബാർ ട്രേഡിംഗ് കമ്പനി സ്ഥിതി ചെയ്യുന്ന പരിസരമാണ് കണ്ടെയ്മെൻ്റ് സോണാക്കിയത്. ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്.

Read More

ബോളിവുഡിലെ ബാക്ക് ഡാന്‍സര്‍മാര്‍ ദുരിതത്തില്‍; അക്കൗണ്ടുകളിലേക്ക് പണം അയച്ച് ഹൃത്വിക് റോഷന്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത് സിനിമയിലെ ദിവസവേതനക്കാര്‍ കൂടിയാണ്. ബോളിവുഡിലെ ബാക്ക് ഡാന്‍സര്‍മാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹൃത്വിക്ക് റോഷന്‍. നൂറ് ബാക്ക് ഡാന്‍സര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിരിക്കുകയാണ് താരം. ”ദുരിതം അനുഭവിക്കുന്ന നൂറ് ഡാന്‍സര്‍മാരെയാണ് ഹൃത്വിക് റോഷന്‍ സഹായിച്ചിരിക്കുന്നത്. പലരും അവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. പലരും വീടിന്റെ റെന്റ് അടക്കാന്‍ ബുദ്ധിമുട്ടുന്നു. ഒരു ഡാന്‍സര്‍ക്ക് കോവിഡ് ബാധിച്ചു. ഈ സമയത്താണ് ഹൃത്വിക് റോഷന്‍ അവരെ സഹായിച്ചിരിക്കുന്നത്.” ”ഡാന്‍സര്‍മാര്‍ക്കെല്ലാം പണം എത്തിയതിന്റെ സന്ദേശങ്ങള്‍ ലഭിച്ചു…

Read More

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെയുള്ള എല്ലാ കണ്ടെയ്മെൻ്റ് സോണുകളും ഒഴിവാക്കി

കൽപ്പറ്റ:മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെ യുള്ള കണ്ടെയ്മെൻ്റ് സോണുകൾ ഒഴിവാക്കി. വയനാട് ജില്ലാ കലക്ടറാണ് ഈക്കാര്യം അറിയിച്ചത്.

Read More

ഒരു പക്ഷിക്കൂട് സംരക്ഷിക്കുന്നതിനായി തെരുവുവിളക്കുകൾ കത്തിക്കാതെ ഒരു ഗ്രാമം

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഗ്രാമവാസികളാണ് ഒരു പക്ഷിക്കൂട് സംരക്ഷിക്കുന്നതിനായി തെരുവുവിളക്കുകള്‍ കത്തിക്കാതിരുന്നത്. 35 ദിവസമാണ് ഈ ഗ്രാമത്തില്‍ തെരുവുവിളക്കുകള്‍ അണഞ്ഞുകിടന്നത്. തെരുവുവിളക്കുകളുടെ സ്വിച്ച്‌ബോര്‍ഡില്‍ പക്ഷി കൂടുവച്ചത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമീണര്‍ പക്ഷി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്ന കാലംവരെ ഇനി അതിനടുത്തേക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കറുപ്പുരാജ എന്ന കോളേജ് വിദ്യാര്‍ഥിയാണ് തന്‍റെ വീടിന് സമീപമുള്ള സ്വിച്ച്‌ ബോര്‍ഡില്‍ പക്ഷി കൂടുവെച്ചത് ആദ്യം കണ്ടത്. കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്തായിരുന്നു ഇത്. പ്രദേശത്തെ തെരുവുവിളക്കുകള്‍ മുഴുവന്‍…

Read More

‘എനിക്കുമുണ്ട് അഭിപ്രായസ്വാതന്ത്ര്യം, മറ്റൊരാളെ നമ്മളെ പോലെ കാണുന്ന ഹ്യുമാനിറ്റിയാണ് എന്റെ രാഷ്ട്രീയം’: അഹാന

ലോക്ക്ഡൗൺ സംബന്ധിച്ച വിവാദമായ ഇൻസ്റ്റഗ്രാം സ്റ്റോറിയെക്കുറിച്ചും സൈബർ ബുള്ളിയിങിനെ കുറിച്ചും പ്രതികരണവുമായി നടി അഹാന കൃഷ്ണ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അഹാന നിലപാട് വ്യക്തമാക്കിയത്. ഒരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് പങ്കുവച്ചത്. അല്ലാതെ സ്വന്തം അഭിപ്രായം ഇതാണെന്ന് പറഞ്ഞ് ഒരു പബ്ലിക് പോസ്റ്റ് ഇട്ടതല്ല. ഈ സ്റ്റോറി എന്ന് പറയുന്നത് ആനക്കാര്യമാണെന്നും അതിന് ഇത്രയധികം കാഴ്ചക്കാർ ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. അതൊരു സ്റ്റോറി മാത്രമാണ്. വെറും 24 മണിക്കൂർ മാത്രം ആയുസ്സുള്ളത്. അതുപോലും മനസ്സിലാക്കാതെ ചിലർ താൻ…

Read More

മലയാളി ദമ്പതികളെ അബുദാബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ലോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരാണ് മരിച്ചത്. മകൻ: സുഹൈൽ ജനാർദ്ദനൻ (എൻജിനീയർ, എച്ച്.പി. ബാംഗ്ലൂർ). പരേതനായ സിദ്ധാർഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാർദ്ദനൻ. കെ.ടി. ഭാസ്കരൻ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ. പട്ടേരി സിദ്ധാര്‍ഥന്‍, പുന്നത്ത് സരസ എന്നിവരാണ് ജനാര്‍ദ്ദനന്റെ മാതാപിതാക്കള്‍. പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍ എന്നിവരാണ് ജനാര്‍ദ്ദനന്റെ സഹോദരങ്ങള്‍. വിരമിച്ച…

Read More

കോവാക്‌സിന്‍: പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി; ആദ്യ ഡോസ് നല്‍കിയത് 30-കാരന്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി. മുപ്പതുകാരനായ ഡല്‍ഹി സ്വദേശിക്കാണ് ആദ്യ ഡോസ് നല്‍കിയത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ഇദ്ദേഹത്തെ വീട്ടിലേക്ക് അയക്കുമെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.

Read More

നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി

സുൽത്താൻബത്തേരി :നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.നിലവിൽ ജില്ലയിൽ 89 വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണുകളാണ് ഉള്ളത്.

Read More

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 6785 പേര്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 199749 ആയി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 199749 പേര്‍ക്കാണ്. ഇന്ന് 88 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 3320 ആയി ഉയര്‍ന്നു. 6504 പേര്‍ തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് മുക്തരായി. ഇതുവരെ 143297 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53132 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം 1306 കേസുകളും 22 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 92206 ആയും…

Read More

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളം: മുഖ്യമന്ത്രി

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല എന്നാണ് ചിലരുടെ ആക്ഷേപം. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ എന്‍ഐവി ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു. 15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More