അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ലോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരാണ് മരിച്ചത്.
മകൻ: സുഹൈൽ ജനാർദ്ദനൻ (എൻജിനീയർ, എച്ച്.പി. ബാംഗ്ലൂർ). പരേതനായ സിദ്ധാർഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാർദ്ദനൻ. കെ.ടി. ഭാസ്കരൻ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ.
പട്ടേരി സിദ്ധാര്‍ഥന്‍, പുന്നത്ത് സരസ എന്നിവരാണ് ജനാര്‍ദ്ദനന്റെ മാതാപിതാക്കള്‍. പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍ എന്നിവരാണ് ജനാര്‍ദ്ദനന്റെ സഹോദരങ്ങള്‍. വിരമിച്ച കെ.എസ്.ഇ.ബി. എന്‍ജിനീയര്‍ കെ.ടി. ഭാസ്‌കരന്‍ (തയ്യില്‍), ശശികല എന്നിവരാണ് മിനിജയുടെ മാതാപിതാക്കള്‍. മഹേഷ് ആണ് മിനിജയുടെ സഹോദരന്‍.