കല്‍പ്പറ്റ:വെള്ളാരംകുന്ന് ജംഗ്ഷന് സമീപത്തെ കടയിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുന്തട്ട പുന്നക്കോട് സലീം (56) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കടക്കുള്ളിലെ ഡെസ്‌കിന് മുകളില്‍ സലീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.