എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മഠത്തിൽ വെച്ചാണ് മരണം സംഭവിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ഏതാനും ദിവസങ്ങളിലായി പ്രയാസം നേരിടുകയായിരുന്നു
1960 നവംബർ 14നാണ് അദ്ദേഹം എടനീർ മഠാധിപതിയായി സ്ഥാനമേൽക്കുന്നത്. നിയമപോരാട്ടങ്ങളിലൂടെ രാജ്യത്ത് സുപരചിതിനാണ് സ്വാമി കേശവാനന്ദ. രാജ്യത്തെ നിയമവ്യവസ്ഥയിൽ സുപ്രധാന നാഴികക്കല്ലായ കേശവനാനന്ദ ഭാരതി കേസിലെ ഹർജിക്കാരനാണ്. ഭരണഘടനയുടെ തത്വങ്ങൾ മാറ്റരുതെന്ന വിധി വന്നത് ഈ കേസിലായിരുന്നു
ഭരണഘടനാ ഭേദഗതി നിയമത്തിനെതിരെ നിയമയുദ്ധം നടത്തിയാളാണ് കേശവാനന്ദ ഭാരതി. ഭൂപരിഷ്‌കരണ നിയമത്തിനെതിരെയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.