സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛൻ മകനെ ചുറ്റികക്ക് അടിച്ചു കൊന്നു. ആന്ധ്രയിലെ വിശാഖപട്ടണത്താണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ജോലി ചെയ്തു കൊണ്ടിരിക്കുന്ന മകനെ പുറകിലൂടെയെത്തി ചുറ്റികക്ക് അടിച്ചു കൊല്ലുകയായിരുന്നു
പ്രതിയായ വീരരാജു പോലീസിൽ കീഴടങ്ങി. നാൽപതുകാരനായ മകൻ ജൽരാജുവിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. വീടിന്റെ വരാന്തയിൽ വെച്ചായിരുന്നു കൊലപാതകം. സ്റ്റൂളിൽ ഇന്ന് എന്തോ ചെയ്യുകയായിരുന്ന ജൽരാജുവിന്റെ തലയ്ക്ക് ഇയാൾ ചുറ്റിക ഉപയോഗിച്ച് ആഞ്ഞടിക്കുകയായിരുന്നു.