വയനാട് മീനങ്ങാടി അപ്പാട് യൂക്കാലി കോളനിയില്‍ മുപ്പതോളം പേര്‍ക്ക് വയറിളക്ക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകി
വയനാട് മീനങ്ങാടി അപ്പാട് യൂക്കാലി കോളനിയില്‍ മുപ്പതോളം പേര്‍ക്ക് വയറിളക്ക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരായ ഡോ. നൂനമര്‍ജ, ഡോ.സാവന്‍, ഡോ. പ്രിയ എന്നിവരുടെ നേതൃത്വത്തിലുളള ആരോഗ്യസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ആഗസ്റ്റ് 11 നാണ് അപ്പാട് യൂക്കാലി കോളനിവാസികള്‍ക്ക് വയറിളക്ക രോഗമുണ്ടായത്. ജലജന്യ രോഗങ്ങള്‍, കൊതുക് ജന്യ രോഗങ്ങള്‍, എലിപ്പനി എന്നിവ വ്യാപകമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്…