വയനാട്ടിൽ 183 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.09) പുതുതായി നിരീക്ഷണത്തിലായത് 183 പേരാണ്. 454 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2637 പേര്‍. ഇന്ന് വന്ന 32 പേര്‍ ഉള്‍പ്പെടെ 289 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1579 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 56150 സാമ്പിളുകളില്‍ 54019 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 52315 നെഗറ്റീവും 1704 പോസിറ്റീവുമാണ്.

Read More

കൊവിഡ് മുക്തയായ യുവതിക്ക് വീണ്ടും പോസിറ്റീവ്

കൊവിഡ് മുക്തമായെന്ന് പരിശോധനയില്‍ തെളിഞ്ഞ യുവതിക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ 27കാരിക്കാണ് നെഗറ്റീവായ ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരിവില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണെങ്കിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 24നാണ് യുവതിക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ചുമയും കാരണം നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ചികില്‍സയ്ക്കു ശേഷം നടത്തിയ പരിശോധനയില്‍ നെഗറ്റീവാവുകയും ആശുപത്രിയില്‍ ഡിസ്ചാര്‍ജാവുകയും ചെയ്തു. എന്നാല്‍ ഒരു മാസത്തിന് ശേഷം ആഗസ്ത് അവസാന വാരത്തില്‍ ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന്…

Read More

എമ്പുരാന്‍ വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും: ആന്റണി പെരുമ്പാവൂർ

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ താമസമില്ലാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ജെയ്സൺ ജോർജ്, റെയ്മോൾ നിധീരി, വിദ്യാ നായർ, സാജു അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 150 ദിവസമായി നടന്നു വന്ന ‘വീ ഷാൽ ഓവർകം’ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലാണ്അദ്ദേഹം ഇക്കാര്യം പറഞ്ഞത് . ‘ലൂസിഫറില്‍ പൃഥ്വിരാജ് സംവിധായകനായെത്തിയത് വളരെ യാദൃശ്ചികമായാണ്. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മുരളി ഗോപിയുമായി സിനിമയുടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഹൈദരാബാദിലെ…

Read More

ഐ.പി.എല്‍ 2020 ഷെഡ്യൂള്‍; പ്രഖ്യാപനമെത്തി

ഐ.പി.എല്‍ 13ാം സീസണിനായുള്ള ദിവസങ്ങള്‍ അടുത്തിട്ടും വൈകുന്ന ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്ന് നടക്കും. പുതിയ സീസണിലെ ഫിക്സ്ചര്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. ആവശ്യമെങ്കില്‍ മല്‍സരങ്ങള്‍ പരസ്പരം മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള ഷെഡ്യൂളായിരിക്കും ഇത്തവണത്തേതെന്നാണ് വിവരം. നിലവിലെ കോവിഡ് സാഹചര്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. കഴിഞ്ഞ മാസം അവസാനത്തോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാനിരുന്നതാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കാരടക്കം 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇതില്‍ നിന്ന് ബി.സി.സി.ഐ പിന്തിരിയുകയായിരുന്നു. സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്‍…

Read More

ആശങ്കയകലാതെ കോഴിക്കോട്; ഇന്ന് 264 പേർക്ക് കൊവിഡ്, 230 പേർക്കും രോഗം സമ്പർക്കം വഴി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 264 കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇവരിൽ 230 പേർക്കും സമ്പർക്കം വഴിയാണ് രോഗ വ്യാപനമുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 16 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തവയിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേർ വിദേശത്ത് നിന്നും പതിനൊന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. വടകര 36 പേർക്കും കൊയിലാണ്ടിയിൽ 26 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. രണ്ട് ആരോഗ്യ…

Read More

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എങ്കിലും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണ്. കനിവ് 108 ആംബുലന്‍സ് സര്‍വീസില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെ ഇഎംആര്‍ഐയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ…

Read More

മേപ്പാടിയിൽ കവറേജ്‌ ഓൺ വീൽസ്‌ ലഭ്യമാക്കി

മേപ്പാടിയിൽ കവറേജ്‌ ഓൺ വീൽസ്‌ ലഭ്യമാക്കി. മൊബെയിൽ ഡാറ്റാ സിഗ്നൽ ലഭ്യമാക്കാനായി ഈ സഞ്ചരിക്കുന്ന സംവിധാനത്തിലൂടെ സാധിക്കും. വാർത്താ വിനിമയത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ ഇത്‌ സഹായകമാണ്‌. കൂടാതെ അടിയന്തര ഘട്ട സേവനമായും ഈ സൗകര്യം ഏത്‌ മേഖലയിലും നമുക്ക്‌ ഉപയോഗപ്പെടുത്താനാകും.

Read More

ഇന്ന് രോഗമുക്തി 2196 പേർക്ക്; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 22,676 പേർ

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2196 പേർ. ഇതിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും 618 പേരുണ്ട്. കൊല്ലം ജില്ലയിൽ 204 പേരുടെയും പത്തനംതിട്ട ജില്ലയിൽ 88 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയിൽ…

Read More

സംസ്ഥാനത്ത് പുതുതായി 23 ഹോട്ട് സ്‌പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപ്പേരൂര്‍ (സബ് വാര്‍ഡ് 1), അരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്പ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ പെരിഞ്ഞാനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി…

Read More