എറണാകുളം ഏരൂരിൽ മധ്യവയസ്‌കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്‌കൂളിലെ അറ്റൻഡറായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു