കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികൾക്കെതിരെ ഇ ഡി കേസെടുത്തു

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പോലീസ് എഫ് ഐ ആറിലെ ആറ് പ്രതികളായ ടിആർ സുനിൽകുമാർ, ബിജു കരീം, റെജി അനിൽകുമാർ, കിരൺ, ബിജോയ് എ കെ, സി കെ ജിൽസ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. 2018 ഡിസംബർ 8ന് നടന്ന മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കൂടി അംഗമായ ബ്രാഞ്ചാണിത്. എന്നാൽ തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് വിശദീകരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.