കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: രണ്ടാം പ്രതി ബിജുവടക്കം രണ്ട് പേർ കൂടി പിടിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുനിൽകുമാറിനെ നേരത്തെ പിടികൂടിയിരുന്നു.

സുനിൽകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടും മൂന്നും പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.