Headlines

പാലക്കാട് കോട്ടത്തറയില്‍ സ്ത്രീ വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ സ്ത്രീ വീട്ടില്‍ മരിച്ച നിലയില്‍. കോട്ടത്തര സ്വദേശി സിന്ധുവാണ് മരിച്ചത്. കൊലപാതമാണെന്നാണ് സംശയം. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയിലാണ്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. (woman found dead in palakkad husband taken into custody)

ഇന്ന് രാവിലെ 11 മണിയോടെയാണ് അട്ടപ്പാടി കോട്ടത്തറ സ്വദേശിയായ സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസാണ് ഇവരുടെ പ്രായം. ഇവരുടെ ഭര്‍ത്താവ് സജി തന്നെയാണ് നാട്ടുകാരെ വിളിച്ചുകൂട്ടി ഭാര്യ മരിച്ച വിവരം അറിയിച്ചത്. എന്നാല്‍ മൃതദേഹത്തിന്റെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയതായി കണ്ട നാട്ടുകാര്‍ക്ക് അതില്‍ അസ്വാഭാവികത തോന്നി. തുടര്‍ന്ന് ഇവര്‍ അഗളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തുകയും മൃതദേഹം വീട്ടില്‍ നിന്ന് മാറ്റുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സജിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സിന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തും.