Headlines

വിവാദങ്ങൾക്കിടെ മയില്‍പ്പീലി യങ് സ്‌കോളര്‍ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മയില്‍പ്പീലി യങ് സ്‌കോളര്‍ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന് ഓൺലൈനായി നടക്കും. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ അനുമതി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി അനുമതിയോടെയാണ് ദേശീയ അധ്യാപക പരിഷത്ത് പരീക്ഷ നടത്തുന്നത്. രാവിലെ 10 മുതൽ 11 മണിവരെയാണ് പരീക്ഷ. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി ഉപജില്ലാ തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,610 കുട്ടികളാണ് ഇന്ന് ജില്ലാതല പരീക്ഷ എഴുതുക. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 86 വിദ്യാർഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. സംസ്ഥാനത്തെ 5,216 സ്‌കൂളുകളില്‍…

Read More

ഫെയർനെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവം; പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇന്ന് അരീക്കോട് പൊലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടി ഉപയോഗിച്ച ഫെയർനെസ് ക്രീം വിശദമായ പരിശോധനക്കയക്കും.ഇതിലും മെർക്കുറി സാന്നിധ്യം കണ്ടെത്തിയാൽ ക്രിമിനൽ കേസെടുത്ത് മുന്നോട്ട് പോകും.കൺസ്യൂമർ കോടതിയിലും പൊലീസ് കേസും ഉടൻ റജിസ്റ്റർ ചെയ്തേക്കും. ട്വന്റിഫോർ വാർത്തക്ക് പിന്നാലെ കൂടുതൽ ഇരകൾ ഫെയ്സ് ക്രീമിനെതിരെ പരാതിയുമായി രംഗത്തെത്തുന്നുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. മെർക്കുറി…

Read More