കൊച്ചി: മാപ്പ് പറഞ്ഞിട്ടും പത്മജ വേണുഗോപാലിന്റെ പുനപ്രവേശത്തില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ് തുടരുന്നു. സംഘപരിവാറിനെ തള്ളിപ്പറയാത്തത് എന്തെന്ന് ചോദ്യം. എന്താണ് ഇങ്ങനെ ഒരു അറ്റാച്ച്‌മെന്റ് എന്ന് ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
ബിജെപിക്ക് എതിരായിട്ട് അവര്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് കുറച്ചുമുന്‍പ് കുറച്ച് മുന്‍പ് ശോഭാ സുരേന്ദ്രന്‍ പറയുന്നതായി കേട്ടു. ബിജെപിയെ തള്ളിയിട്ടില്ല എന്നും ഞങ്ങള്‍ക്കൊന്നും ഒരു പ്രശ്‌നവുമില്ലെന്ന് അവരും തനിക്ക് ബിജെപി നേതാക്കന്മാരോടൊന്നും യാതൊരു പ്രശ്‌നവുമില്ലെന്ന് പത്മജയും പറയുന്നു. എല്ലാവരോടും സ്‌നേഹമാണ് എന്നാണ് പറയുന്നത്. എന്താണ് അറ്റാച്ച്‌മെന്റ് എന്നുള്ളത് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതൊക്കെ എന്താ ഇങ്ങനെ എന്നൊരു തോന്നല്‍ എല്ലാവരുടെയും മനസ്സില്‍ വരുമല്ലോ? എല്ലാവരും ചിന്തിക്കുന്ന കാര്യമല്ലേ – അവര്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് പറഞ്ഞാല്‍ മതിയോ? എന്നും ദീപ്തി ചോദിച്ചു. കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്ന് അവര്‍ ഔദ്യോഗികമായിട്ടോ അനൗദ്യോഗികമായിട്ടോ ആരോടും പറഞ്ഞതായിട്ട് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. അവരും പറഞ്ഞിട്ടില്ല. അവര് രാജിവെച്ചു എന്നും എന്നുള്ളത് മാത്രേ പറഞ്ഞിട്ടുള്ളൂ. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് പറഞ്ഞാല്‍ മതിയോ? ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നില്ലല്ലോ കോണ്‍ഗ്രസിനെ ഇവിടുന്ന് പോയപ്പോ അവഹേളിച്ചത്. കോണ്‍ഗ്രസിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ മോശമാക്കി പറഞ്ഞത്, രാഹുല്‍ ഗാന്ധിയെ മോശമാക്കി പറഞ്ഞത് എല്ലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നില്ല. എന്തുകൊണ്ടാണ് അവര്‍ക്കത് പരസ്യമായി പറയാനുള്ള പറയാന്‍ കഴിയാത്തത് എന്നുള്ളത് ഒരു കാര്യമാണല്ലോ?പലതവണയായി വളരെ പരസ്യമായിട്ട് വേദികളിലും പത്ര മാധ്യമങ്ങളിലൂടെയും ഒക്കെ അവഹേളിച്ചല്ലോ. അവരുടെ ബൈറ്റുകളൊക്കെ നമ്മുടെ കയ്യില്‍ ഉണ്ടല്ലോ. പത്മജയെ പോലെ സൗന്ദര്യമുള്ള സ്ത്രീകള്‍ക്കിതില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പരസ്യമായിട്ടാണ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അല്ലായിരുന്നു. ഇതൊക്കെ അങ്ങനെ പറഞ്ഞിട്ട് മാപ്പ് മാത്രം ഫേസ്ബുക് പോസ്റ്റിലൂടെ – ദീപ്തി പറഞ്ഞു.
അവര്‍ ആത്മാര്‍ത്ഥമായിട്ടാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ നല്ല കാര്യം എന്ന് പറയാന്‍ മാത്രമേ കഴിയുകയുള്ളു എന്നും ദീപ്തി പറഞ്ഞു. അച്ഛന്റെ സ്മൃതി കുടീരം എന്ന് പറയുമ്പോള്‍ അച്ഛന്റെ ലെഗസ്സി, മുരളി മന്ദിരം ഉള്‍പ്പെടെയുള്ളത് സംഘപരിവാര്‍ ശക്തികള്‍ക്ക് കയറിയിറങ്ങി നടക്കാവുന്ന ഒരു സാഹചര്യത്തില്‍ ആയിരുന്നല്ലോ. അതില്‍ നിന്ന് വ്യത്യസ്തമായിട്ട് വല്ലതും ഉണ്ടോ എന്നൊക്കെയുള്ളത് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. കുറച്ചുകൂടി ഒരു വ്യക്തത വരുമായിരുന്നു. അവരിപ്പോള്‍ ഇങ്ങനെ പറയുന്നെങ്കില്‍ അത് നമ്മള്‍ക്ക് വിശ്വസിക്കാനല്ലേ പറ്റുകയുള്ളൂ. ആത്മാര്‍ത്ഥമായിട്ടാണ് പറഞ്ഞതെങ്കില്‍ നല്ല കാര്യം. പക്ഷെ ഇപ്പോള്‍ ഇവിടെ അലോഷിയെ പോലെയുള്ള നമ്മുടെ ചെറുപ്പക്കാരായാലും സാധാരണക്കാരായ പ്രവര്‍ത്തകരുമൊക്കെ ഉയര്‍ത്തുന്ന ഒരു വലിയ കാര്യമുണ്ട്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം, സമരങ്ങള്‍ക്കൊപ്പം ആ അധ്വാനിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാതിരുന്ന ഒരു വ്യക്തിയായിരുന്നു പത്മജ വേണുഗോപാല്‍. അവര്‍ കെ കരുണാകരന്റെ ലെഗസി ഉള്ളതുകൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ നിന്നിരുന്ന ഒരു വ്യക്തി ആയിരുന്നല്ലോ. അതിനൊരു എതിരഭിപ്രായം ആരും പറയുമെന്ന് എനിക്ക് തോന്നുന്നില്ല. അല്ലാതെ സാധാരണ പ്രവര്‍ത്തകരെ പോലും പ്രവര്‍ത്തിച്ചു വന്ന ഒരാളുമല്ല. പ്രവര്‍ത്തിച്ചിട്ടുമില്ല. ഒരു സമരമുഖങ്ങളില്‍ പോലും ആ വ്യക്തമായി അവരെ കാണാന്‍ കഴിയില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ അതെ ഇപ്പോള്‍ ഈ പറയുന്ന രീതിയില്‍ മാപ്പ് പറഞ്ഞതിന്റെ കാരണം ഒന്നും ഇപ്പോള്‍ ചോദിച്ചാലും അവര്‍ പറയില്ലല്ലോ – ദീപ്തി പറഞ്ഞു.







