റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ, ലാ ലിഗ കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നുണ്ടെന്ന് സ്പാനിഷ് താരവും റയല്‍ മാഡ്രിഡിനെ ലെഫ്റ്റ് വിങ് ബാക്കുമായ കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ. ‘ലോസ് 40 മ്യൂസിക് അവാര്‍ഡ്സ്’ (Los 40 Music Awards) ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കവെയായിരുന്നു റയല്‍ മാഡ്രിഡിന്റെ കടുത്ത ആരാധിക കൂടിയായ അവരുടെ അഭിപ്രായപ്രകടനം.
”ഇതുവരെയുള്ള കാര്യങ്ങള്‍ നന്നായി തന്നെയാണ് പോകുന്നത്. മികച്ച നിലവാരമുള്ള ടീമാണ് റയല്‍ മാഡ്രിഡ്. അതിനാല്‍ തന്നെ പ്രതീക്ഷകളും വളരെ വലുതായിരിക്കും. ചെറിയൊരു പ്രശ്നം ഉണ്ടായാല്‍ പോലും ആരാധകര്‍ അതൃപ്തി കാണിക്കും. എന്നാല്‍ പോലും എനിക്ക് കാര്യങ്ങളില്‍ നല്ല പ്രതീക്ഷയുണ്ട്. ഈ ടീം മികച്ചതാണ്, ഒട്ടേറെ നല്ല കളിക്കാരുണ്ട്. അവരെല്ലാം ചേര്‍ന്ന് ഒരു മികച്ച ടീമായി മാറുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം അവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് നമ്മള് നേടുമെന്ന് എനിക്ക് തോന്നുന്നു. ഇനി ലാ ലിഗയുടെ കാര്യം പറയുകയാണെങ്കില്‍…അതും സാധ്യമായ കാര്യമാണ്. നമ്മള് കിരീട പോരാട്ടത്തിനായി ശക്തമായിത്തന്നെ മുന്നിലുണ്ട്. പക്ഷേ ഒരു കാര്യങ്ങളും മുന്‍കൂട്ടി ഉറപ്പിച്ചു പറയുന്നില്ല”. -ക്ലോഡിയ പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ









