Headlines

പിഎം സൂര്യഘറിൽ 1.08 ലക്ഷം രൂപ സബ്സിഡി; പുതുതായി 5 ലക്ഷം വീടുകളിൽ സോളർ സ്ഥാപിക്കാൻ ശുപാർശ

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന പുരപ്പുറ സോളർ പദ്ധതിയിൽ മുന്നേറാൻ രാജ്യത്തെ ഓരോ സംസ്ഥാനവും കടുത്ത മത്സരത്തിൽ. കേന്ദ്രം കൊടുക്കുന്ന സബ്സിഡിക്ക് പുറമേ ഉപയോക്താക്കൾക്ക് സ്വന്തംനിലയ്ക്ക് സബ്സിഡി നൽകിയും സംസ്ഥാനങ്ങൾ പദ്ധതി വ്യാപിപ്പിക്കുന്നു. പിഎം സൂര്യഘർ പുരപ്പുറ സോളർ പദ്ധതിയിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. സംസ്ഥാനത്ത് പുതുതായി 5 ലക്ഷം വീടുകളിൽ പദ്ധതിപ്രകാരം സോളർ പാനൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് യോഗി ആദിത്യനാഥ് സർക്കാർ ശുപാർശ നൽകി. ഇതിനായി സംസ്ഥാന സർക്കാർ…

Read More

ചൈന തിരിഞ്ഞുനോക്കിയില്ല; വാഖൻ അതിർത്തി തുറക്കാനുള്ള അഫ്ഗാൻ ശ്രമം പാളി, പേർഷ്യൻ ഗൾഫ് ലക്ഷ്യം തുലാസിൽ

പാക്കിസ്ഥാനുമായുള്ള ബന്ധം തീർത്തും മോശമായതോടെ വ്യാപാരരംഗത്ത് പിടിച്ചുനിൽക്കാൻ വാഖൻ അതിർത്തി തുറക്കാമെന്ന അഫ്ഗാനിസ്ഥാന്റെ നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി. ചൈനയിലേക്കുള്ള ഇടുങ്ങിയ വഴിയുള്ള അതിർത്തിയായ വാഖൻ തുറക്കാനായിരുന്നു അഫ്ഗാൻ ഭരണകൂടം തീരുമാനിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 5000ഓളം മീറ്റർ ഉയരത്തിലാണ് വാഖൻ. ബാദഖ്ഷാൻ പ്രവിശ്യയിലാണ് 121 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത. അതിർത്തിയിൽ വാഖ്ജിർ പാസിലാണ് ചൈനയിലേക്കുള്ള വാതിൽ തുറക്കുന്നത്. നിലവാരമുള്ള റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത വാഖനിലേക്ക് പൊതുഗതാഗതത്തിന് ഇപ്പോഴും അനുവാദമില്ല. 365 മില്യൻ അഫ്ഗാനിസ് (ഏകദേശം 50…

Read More

മോദി സ്തുതി വിനയാകും; എളുപ്പമാവില്ല പത്മജയുടെ കോൺഗ്രസ് പ്രവേശനം

ന്യൂഡൽഹി / തിരുവനന്തപുരം ∙ ബിജെപി വിട്ട പത്മജ വേണുഗോപാലിന് കോൺഗ്രസിലേക്കുള്ള പ്രവേശനം എളുപ്പമാകില്ല. പാർട്ടിയെ തള്ളിപ്പറഞ്ഞും തിരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചും ബിജെപിയിലേക്കു പോയവരെ പരവതാനി വിരിച്ചു സ്വീകരിക്കാൻ പാടില്ലെന്ന് കേരളത്തിൽ നിന്നു പലരും ഹൈക്കമാൻഡിന‌ോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റുതിരുത്തി വരുന്നവരെ സ്വീകരിക്കാമെന്നതാണു പൊതുനിലപാടെങ്കിലും ബിജെപിക്കൊപ്പം പോയി പാർട്ടിയെ പ്രതിരോധത്തിലാക്കിയവരുടെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കം ഹൈക്കമാൻഡും താൽപര്യപ്പെടുന്നില്ല. മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനതലത്തിലാണെന്നും കേന്ദ്രനേതൃത്വത്തിനു മുൻപിൽ വിഷയം എത്തുമ്പോൾ അഭിപ്രായം അറിയിക്കാമെന്നുമാണ് ഹൈക്കമാൻഡിന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള…

Read More

ബിൽക്കീസ് ബാനോ കേസ്: 9 പേർകൂടി ജാമ്യം തേടുമോ? 2 പ്രതികൾക്ക് ജാമ്യം ലഭിച്ചത് മറ്റു പ്രതികളും ഉന്നയിച്ചേക്കാം

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോയെ പീഡിപ്പിക്കുകയും ബന്ധുക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 9 പേർകൂടി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കേസിലെ ആറാം പ്രതി ബിപിൻചന്ദ് കനയ്യലാൽ ജോഷിയുടെയും എട്ടാം പ്രതി പ്രദീപ് രമൺലാൽ മോധിയയുടെയും ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയുമാണ് സുപ്രീം കോടതി കഴിഞ്ഞ 28ന് ചെയ്തത്. 2017 മേയ് നാലിലെ ബോംബെ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ബിപിൻചന്ദും പ്രദീപ് രമൺലാലും നൽകിയ പ്രത്യേകാനുമതി…

Read More