കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വിയുമായി പുറത്തായി. സ്പാനിഷ് രണ്ടാം ഡിവിഷന്‍ ലീഗില്‍ പതിനേഴാം സ്ഥാനത്തുള്ള അല്‍ബാസെറ്റെ ബലോമ്പിയ എഫ്‌സിയാണ് റയലിനെ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ബാസെറ്റെയുടെ വിജയം. ജാവി വില്ലാര്‍, ജെഫ്‌റ്റെ ബെറ്റാന്‍കോര്‍, എന്നിവരാണ് ഗോളുകള്‍ കണ്ടെത്തിയത്. ജെഫ്‌റ്റെ ബെറ്റാന്‍കോര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ആദ്യഗോള്‍ ജെഫ്‌റ്റെയുടെ വകയായിരുന്നു ആദ്യഗോള്‍. ഫ്രാങ്കോ മസ്റ്റാന്‍ടുവോനോ, ഗോണ്‍സാലോ ഗ്രേഷ്യ എന്നിവരാണ് റയല്‍മാഡ്രിഡിനായി സ്‌കോര്‍ ചെയ്തത്. അല്‍വാറോ അര്‍ബലോ റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. ചരിത്രത്തില്‍ ആദ്യമായാണ് റയലിനെ അല്‍ബാസെറ്റെ പരാജയപ്പെടുത്തുന്നത്. ഫ്രഞ്ച് താരം എംബാപെ, ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയവരുടെ അസാന്നിധ്യത്തിലായിരുന്നു റയല്‍ കളത്തിലിറങ്ങിയിരുന്നത്. ഞാറാഴ്ച സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാര്‍സലോനയോട് പരാജയപ്പെട്ടതിന് പിന്നാലെ കോച്ച് സാബി അലോണ്‍സോയെ റയല്‍ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അതേ സമയം പരാജയം വിജയത്തിലേക്കുള്ള വഴിയാണെന്നായിരുന്നു പുതിയ പരിശീലകന്‍ അല്‍വാരോ അര്‍ബാലോയുടെ പ്രതികരണം.
ഈ ടീമിനോട് റയല്‍ പരാജയപ്പെടുന്നത് ചരിത്രത്തില്‍ ആദ്യം; തോല്‍വി വിജയത്തിലേക്കുള്ള വഴിയെന്ന് റയലിന്റെ പുതിയ പരിശീലകന്‍







