Headlines

ഫെയർനെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവം; പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇന്ന് അരീക്കോട് പൊലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടി ഉപയോഗിച്ച ഫെയർനെസ് ക്രീം വിശദമായ പരിശോധനക്കയക്കും.ഇതിലും മെർക്കുറി സാന്നിധ്യം
കണ്ടെത്തിയാൽ ക്രിമിനൽ കേസെടുത്ത് മുന്നോട്ട് പോകും.കൺസ്യൂമർ കോടതിയിലും പൊലീസ് കേസും ഉടൻ റജിസ്റ്റർ ചെയ്തേക്കും. ട്വന്റിഫോർ വാർത്തക്ക് പിന്നാലെ കൂടുതൽ ഇരകൾ ഫെയ്സ് ക്രീമിനെതിരെ പരാതിയുമായി രംഗത്തെത്തുന്നുണ്ട്.

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വില്പന തടയാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവിശ്യം പരിശോധിക്കാൻ ഇന്നലെ മുഖ്യമന്ത്രി ഓഫീസ് നിർദേശം നൽകിയിരുന്നു.മാധ്യമവാർത്തകളുടെ അടിസ്ഥാനത്തകിൽ ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭയുടെ പരാതി പരിശോധിച്ചാണ് നടപടി.