കുട്ടികളുടെ ഡിജിറ്റൽ ഉപകരണ ഉപയോഗത്തിൽ നിരീക്ഷണവും ജാഗ്രതയും വേണം
അടച്ചിട്ട മുറികളിൽ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. രക്ഷിതാക്കൾക്ക് കാണാൻ കഴിയുന്ന നിലയിലായിരിക്കണം കുട്ടികളുടെ പ്രവർത്തനങ്ങൾ. ഇത്തരം ഉപകരണങ്ങൾ കുട്ടികള്‍ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കളുടെ നിരീക്ഷണവും ജാഗ്രതയും ഉറപ്പാക്കണം. രക്ഷകർത്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഇ-കാലം എന്ന പേരിൽ സാമൂഹ്യമാധ്യമപ്രചാരണം ആരംഭിച്ചിട്ടുണ്ട്. സൈബർ സൗഹൃദങ്ങളിൽ പരിധി സൂക്ഷിക്കുന്നതിനുള്ള ജാഗ്രതപ്പെടുത്തലുമായി പോസ്റ്റർ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ അതിവിപുലമായ ചതിക്കുഴികളാണ് ഒരുക്കിയിട്ടുള്ളത്. നിശ്ചിത പ്രായത്തിലെത്തുന്ന കുട്ടികളെ ഈ ചതിക്കുഴിയിൽ വീഴ്‌ത്തുവാനുള്ള വിരുത് കാട്ടുന്നവർ വർധിക്കുകയാണ്. ഇത് സൈബർ കുറ്റകൃത്യമായി…