വന്‍ ലഹരി മരുന്ന് ശേഖരവുമായി കോഴിക്കോട് ഒരു സ്ത്രീയടക്കം എട്ട് പേര്‍ പിടിയില്‍. മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എട്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കുറ്റിക്കാട്ടൂര്‍ സ്വദേശി പൂച്ച അര്‍ഷാദ് എന്നയാളുടെ സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്.
വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡിജെ പാര്‍ട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇവരുടെ പതിവാണ്. ദിവസങ്ങളായി ഇവര്‍ ഹോട്ടല്‍ മുറിയെടുത്ത് ഇവിടെ താമസിക്കുകയായിരുന്നു. അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്.