ഇടുക്കിയിൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. പെട്ടിമുടിയിൽ നിന്ന് 10 കിലോമീറ്റർ മാറി പുഴയിൽ നടത്തിയ തെരച്ചിലാണ് ഒൻപത് വയസുകാരന്റെ മൃതദേഹം കിട്ടിയത്. അപകടത്തിൽ അകപ്പെട്ട എട്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി.
മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാണ് തെരച്ചിൽ. എട്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അതേസമയം പെട്ടിമുടി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം സഹായധനം നൽകും.