പെട്ടിമുടിയിൽ നിന്ന് രണ്ട് വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 56 ആയി

രാജമല പെട്ടിമുടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് വരെ 56 മരണമാണ് സ്ഥിരീകരിച്ചത്. ഇനിയും 14 പേരെ കൂടി കണ്ടെത്താനുണ്ട്. അപകടം നടന്ന് എട്ടാം ദിവസമാണ് ഇന്ന്.

കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘം. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച്‌ പരിശോധന നടക്കുന്നുണ്ട്. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധനയും തുടരുന്നു. ദുരന്തമുണ്ടായ പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു