ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ തീരത്ത് നിന്ന് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി.
ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിലേറെയും കുട്ടികളാണ്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്. ആറാം ദിവസമാണ് പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നത്.
കണ്ടെത്താനുള്ള 17 പേരിൽ 15 പേരും കുട്ടികളാണെന്നാണ് വിവരം. അപകടം നടന്ന് ഇത്രയും ദിവസമായതിനാൽ ലഭിക്കുന്ന മൃതദേഹങ്ങളൊന്നും തന്നെ തിരിച്ചറിയാനാകാത്ത നിലയിലാണ്. ഡിഎൻഎ പരിശോധന ഉൾപ്പെടെ വേണ്ടിവരുമെന്നാണ് വിവരം