ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ഒഴിമുറി ആധാരം ചെയ്യുന്നതിനായി സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. ക്യാൻസർ രോഗിയായ അദ്ദേഹം ആംബുലൻസിലാണ് ഓഫീസിലെത്തിയത്.
എന്നാൽ കിടപ്പ് രോഗി കൂടിയായ സനീഷിനെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിൽ വരണമെന്ന് സബ് രജിസ്ട്രാർ നിർബന്ധിക്കുകയായിരുന്നു. ഇതോടെ കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിന് ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്തു നൽകാൻ സബ് രജിസ്ട്രാർ സമ്മതിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്.
കരുണാശ്ശരി ഗ്രാമപഞ്ചായത്ത് ഓഫീസ് ഡ്രൈവറായിരുന്ന സനീഷ് ജോസഫ് കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവരം മന്ത്രി അറിയുന്നത്.