ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അവസാന ആളെ കണ്ടെത്തും വരെ തെരച്ചിൽ തുടരാനാണ് സർക്കാരിന്റെ തീരുമാനം
ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരുക്കേറ്റവർക്കും സഹായം എത്തിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.