ഗൃഹോപകരണ ശാല കൊവിഡ് ഓഫര്‍ നല്‍കി: പോലീസെത്തി കട പൂട്ടി

പത്തനംതിട്ട: കൊവിഡ് ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരസ്യം ചെയ്ത ഗൃഹോപകരണ സ്ഥാപനത്തിന് ഒടുവില്‍ പോലിസെത്തി പൂട്ടിട്ടു. സംസ്ഥാനത്ത് നിരവധി ബ്രാഞ്ചുകളുള്ള ഗോപു നന്ദിലത്ത് ജി മാര്‍ട്ടിന്റെ പാലായിലെ ബ്രാഞ്ച് ആണ് പരാതിയെ തുടര്‍ന്ന് പോലീസ് പൂട്ടിച്ചത്. ‘കോവിഡ് രക്ഷാവലയം’ എന്ന പേരില്‍ നല്‍കിയ പരസ്യത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.  2020 ഓഗസ്റ്റ് 15 മുതല്‍ 30 വരെ ഷോറൂമില്‍ നിന്നും ഇടപാട് നടത്തുന്ന ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ എവിടെ നിന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബില്‍ തുകയുടെ…

Read More

പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍

തിരുവനന്തപുരം: പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കിറ്റുകള്‍ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കും, 22ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും, 24ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന…

Read More

ഇനീപ്പ നിൽക്കണോ പോണോ; ഷറഫുദ്ദീന്റെ കമന്റിന് മമ്മൂട്ടിയുടെ മറുപടി

മമ്മൂട്ടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . വർക്ക്ഔട്ടിന് ശേഷം മമ്മൂട്ടി തന്റെ സെൽഫി ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. വർക്ക് ഫ്രം ഹോം ആണെന്നും ഇപ്പോൾ പണി ഒന്നും ഇല്ലാത്ത കാരണം വർക്ക് ഔട്ട് ഒരു പണിയായി ചെയ്യുന്നു എന്ന ക്യാപ്‌ഷനാണ് മമ്മൂട്ടി ചിത്രത്തിന് നൽകിയത്. മലയാള നടീനടന്മാർ മമ്മൂട്ടിയുടെ പോസ്റ്റിന്റെ താഴെ വ്യത്യസ്തമായ കമന്റുകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ ഷറഫുദ്ദീന്റെ കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇനീപ്പ…

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു; പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. വേൾഡോ മീറ്റർ കണക്കുപ്രകാരം അൻപത്തി എണ്ണായിരത്തിൽ അധികം പേർക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. പ്രതിദിന രോഗബാധയിൽ ഇന്ത്യയാണ് മുന്നിൽ. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതൽ ആഘാതം. അമേരിക്കയിൽ മുപ്പത്തയ്യായിരത്തിൽ അധികം പേർ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്. ദിനേനെയുള്ള കോവിഡ്…

Read More

പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കിയിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയാണ് ആക്രമണം നേരിട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ തൊടുപുഴയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് അനിലിനെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ നിഗമനം.

Read More

ഇത് പകര്‍ച്ചവ്യാധികളുടെ കാലം, മുന്‍കരുതല്‍ വേണം; പ്രധാനമന്ത്രി

ന്യൂഡൽഹി: മഴക്കാലത്ത് പകർച്ചവ്യാധികൾ പിടിപെടാതെ ജനം ജാഗരൂകരായി ജീവിക്കണമെന്ന് ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊതുകു പരത്തുന്ന രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കാലമായതിനാൽ എല്ലാവരും കൃത്യമായ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പകർച്ചവ്യാധികളുടെയും, കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും കാലമാണിത്. എല്ലാവരും കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്, രോഗബാധിതരായവർക്ക് ശ്രദ്ധ നൽകും. എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read More

കർണാടകത്തിൽ നിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് കടത്തി കൊണ്ട് വരികയായിരുന്ന 92 ലക്ഷം രൂപ യുടെ കുഴൽ പണം പോലിസ് പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

കർണാടകത്തിൽ നിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് കടത്തികൊണ്ടുവരികയായിരുന്നു മതിയായ രേഖകളില്ലാത്ത 92 ലക്ഷത്തി 50 പതിനായിരം രൂപ പൊലിസ് പിടി കൂടി. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്കോഡും സുൽത്താൻ ബത്തേരി പോലിസും സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടി കൂടിയത്. സംഭവത്തിൽ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വിട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വിട്ടിൽ എൻ.കെ ഹാറൂൺ (47)എന്നിവരാണ് പിടി ലായത്.ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിയോടെ കേരള…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി ഇവയാണ്

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 (മുത്തുമാരി) കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നിലവില്‍ 8, 9, 11, 12, 14 കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളാണ്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 5, 6, 7, 8, 9, 10, 11, 12, 14, 22 വാര്‍ഡുകള്‍, അമ്പലവയല്‍ പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍, തരിയോട് പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന്…

Read More

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി;18 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (18), പത്തനാപുരം (2, 3), തൃശൂര്‍ ജില്ലയിലെ എളവള്ളി (12), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (5), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8,…

Read More

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ പരീക്ഷണം മൂന്നാംഘട്ടത്തിൽ എന്ന് നീതി ആയോഗ്

ഡൽഹി: രാജ്യത്ത് മൂന്നു കമ്പനികളുടെ കൊവിഡ് പ്രതിരോധ മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. ഒരു കമ്പനിയുടെ പരീക്ഷണം വരും ദിവസങ്ങളിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മരുന്നിന്റെ പരീക്ഷണം നിരീക്ഷിക്കുന്ന വിദഗ്ധ സമിതിയുടെ ചെയർമാനാണ് വി കെ പോൾ. കൊവിഡ് പ്രതിരോധ വാക്സിനുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ഉറപ്പു നൽകിയിരുന്നല്ലോ. മൂന്നു വാക്സിനുകൾ ഇന്ത്യയിൽ പരീക്ഷിക്കുന്നുണ്ടെന്നും അവ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നല്ലോ. അതിൽ…

Read More