കർണാടകത്തിൽ നിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് കടത്തികൊണ്ടുവരികയായിരുന്നു മതിയായ രേഖകളില്ലാത്ത 92 ലക്ഷത്തി 50 പതിനായിരം രൂപ പൊലിസ് പിടി കൂടി. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്കോഡും സുൽത്താൻ ബത്തേരി പോലിസും സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടി കൂടിയത്. സംഭവത്തിൽ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വിട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വിട്ടിൽ എൻ.കെ ഹാറൂൺ (47)എന്നിവരാണ് പിടി ലായത്.ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിയോടെ കേരള അതിർത്തി തകരപ്പാടിക്ക് സമിപത്തുനിന്നുമണ് പണം പിടി കുടിയത്.
ബത്തേരി ഭാഗത്തേക്ക് വന്ന KL 18 Y 2292 നമ്പർ റ്റാറ്റ എയ്സ് ഗോൾഡ് ഫോർവീൽ ഗുഡ്സ് ഓട്ടോയിൽ നിന്നുമാണ് 3 പ്ലാസ്റ്റിക് കവറുകളിലായി 2000 ത്തിന്റെയും 500 ന്റെയും 9250000(തൊണ്ണൂറ്റി രണ്ട് ലക്ഷത്തി അൻപതിനായിരം കണ്ടെടുത്തത്.
The Best Online Portal in Malayalam