സുൽത്താൻബത്തേരി കടുത്ത മടക്കരയിൽ
വീട് കുത്തിതുറന്ന് വൻ മോഷണം
ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ കവർന്നു.
മാടക്കര വിളയാനിക്കൽ വി പി എൽദോയുടെ
വീട്ടിൽ നിന്നാണ് പണം കവർന്നത്.
ഈ മാസം 27 ന് രാത്രിയിലാണ് പിറകുവശത്തെ വാതിലും തുടർന്ന് അകത്തെ വാതിലും പൊളിച്ചു മോഷ്ടാവ് ഡൈനിങ് ഹാളിൽ കയറിയത്.
ഡൈനിങ് ഹാളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയാണ് മോഷണം പോയത്.
നൂൽപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി