കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകൾ കയറിയിറങ്ങി കൊവിഡിനെതിരെ പ്രാർഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസും ആരോഗ്യവകുപ്പും ഇയാളെ പിടികൂടി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
പീരുമേട്ടിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിച്ച പാസ്റ്ററെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി
പീരുമേട് പഞ്ചായത്തിലെ ഹോട്ട് സ്‌പോട്ടായ പതിമൂന്നാം വാർഡിൽ ഭവന സന്ദർശനം പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദേശമുണ്ടായിരുന്നു. ഇത് മറികടന്നാണ് പാസ്റ്റർ വീടുകളിൽ കയറി ഇറങ്ങിയത്. ഇയാൾ സന്ദർശനം നടത്തിയ വീടുകളിലെ ആളുകളും സമ്പർക്കത്തിൽ വന്നവരും നിരീക്ഷണത്തിൽ കഴിയണം.