കാട്ടിക്കുളത്തു സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടർക്കു കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തിൽ തിരുനെല്ലി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അദീല അബ്ദുല്ല അറിയിച്ചു.
പഞ്ചായത്തിലെ കാട്ടിക്കുളം, ബാവലി ടൗണുകളിൽ മെഡിക്കൽ ഷോപ്പുകൾക്ക് മാത്രമാണ് പ്രവർത്താനുമതി. മറ്റു പ്രദേശങ്ങളിൽ പലചരക്കു-പഴം-പച്ചക്കറി കടകൾ, മത്സ്യ-മാംസ സ്റ്റാളുകൾ എന്നിവ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കും.
തൊണ്ടർനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 10, 15 വാർഡുകളും പൂതാടി പഞ്ചായത്തിലെ മൂന്ന്, ആറ്, ഏഴ്, എട്ട്, 15 വാർഡുകളും മീനങ്ങാടി പഞ്ചായത്തിലെ 15 (വേങ്ങൂർ), 16 (പന്നിമുണ്ട) വാർഡുകളും പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പടുത്തി. തൊണ്ടർനാട് പഞ്ചായത്തിലെ മൂന്ന്, നാല്, 11, 12, 13 വാർഡുകളും പൂതാടി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളും നേരത്തേ കണ്ടെയ്ൻമെന്റ് സോണിലാക്കിയിരുന്നു.
The Best Online Portal in Malayalam