വിജയം 57 റണ്‍സ് അകലെ, വിന്‍ഡീസിന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

സതാംപ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. വിജയലക്ഷ്യമായ 200 റണ്‍സ് തേടിയിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 27 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ വീണ് തകര്‍ച്ചയെ നേരിട്ടെങ്കിലും കളിയിലേക്ക് അവര്‍ തിരിച്ചു വരികയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എന്ന നിലയിലാണ്.

57 റണ്‍സ് കൂടിയാണ് വിന്‍ഡീസിന് ഇനി ജയിക്കാന്‍ വേണ്ടത്. അവസാന ദിനമായ ഇന്ന് അവര്‍ക്ക് ശേഷിക്കുന്നത് ആറ് വിക്കറ്റുകള്‍ മാത്രമാണ്. വിജയം ആര്‍ക്കെന്ന് പോലും പ്രവചിക്കാനാകാത്ത രീതിയിലാണ് മത്സരം പുരോഗമിക്കുന്നത്.

65 റണ്‍സെടുത്ത ബ്ലാക്ക് വുഡും 15 റണ്‍സെടുത്ത ഡൗറിച്ചുമാണ് ക്രീസില്‍. റോസ്റ്റന്‍ ചേസ് 37 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ആര്‍ച്ചര്‍ 3 വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

Leave a Reply

Your email address will not be published.