തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി ഉത്തരവ് പുറത്തിറങ്ങി. നാളെ രാവിലെ ആറ് മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. നഗരപരിധിയില്‍ രാത്രി കര്‍ഫ്യൂ ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാക്കി. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യു

രാവിലെ 7 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയും കടകള്‍ തുറക്കാം. പലചരക്ക്, പച്ചക്കറി, പാല്‍, ബേക്കറികള്‍ എന്നിവക്കാണ് പ്രവര്‍ത്തനാനുമതി. ഭക്ഷണവിതരണം ജനകീയ ഹോട്ടലുകള്‍ വഴി മാത്രമാക്കും.

നിര്‍മാണ പ്രവൃത്തികള്‍ക്കും അനുമതി നല്‍കി. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍ പള്ളി മേഖലകളില്‍ കടകള്‍ രാവിലെ 7മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തുറക്കാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്‌സി സര്‍വീസ് നടത്തും. ബസ് ഗതാഗതം ഉണ്ടാകില്ല