സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി, മുങ്ങി മരിച്ച വൃദ്ധക്കും കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജനാണ് മരിച്ചത്. 74 വയസ്സായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്തു

കഴിഞ്ഞ ദിവസം കൊല്ലത്ത് മുങ്ങി മരിച്ച വൃദ്ധക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ഗൗരി കുട്ടിയാണ് മുങ്ങിമരിച്ചത്. 75 വയസ്സായിരുന്നു. മരണശേഷം ശേഖരിച്ച സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.