യു എ ഇയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാലാവധി തീര്‍ന്ന വിസകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാലാവധി അവസാനിച്ച റസിഡന്‍സ് വിസകളുടെയും എമിറേറ്റ് ഐ ഡിയുടെയും പുതുക്കാനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് (ഐ സി എ) സ്വീകരിച്ചുതുടങ്ങി. ഘട്ടം ഘട്ടമായി അപേക്ഷ സ്വീകരിക്കുന്നതിന് ഭാഗമായാണ് ആദ്യമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളുടെത് സ്വീകരിക്കുന്നത്.

മെയ് മാസം കാലാവധി അവസാനിച്ച വിസകളുടെ അപേക്ഷാ സമര്‍പ്പണം ആഗസ്റ്റ് എട്ട് മുതലാണ് ആരംഭിക്കുക. ജൂണ്‍, ജൂലായ് മാസങ്ങളില്‍ കാലാവധി അവസാനിച്ചവയുടെത് സെപ്തംബര്‍ പത്തിനിയാരിക്കും. ഐ സി എ സെന്ററുകളില്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ ഘട്ടംഘട്ടമായുള്ള പുതുക്കലിലൂടെ സാധിക്കും. നേരത്തേ, കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റസിഡന്‍സി- വിസിറ്റ് വിസകളുടെ കാലാവധി യു എ ഇ സര്‍ക്കാര്‍ സ്വയമേവ നീട്ടിനല്‍ുകകയായിരുന്നു.

വിസാ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും റദ്ദാക്കുന്നതായി വെള്ളിയാഴ്ചയാണ് യു എ ഇ മന്ത്രിസഭ അറിയിച്ചത്. പുതുക്കല്‍ നടപടികള്‍ക്കായി മൂന്ന് മാസത്തെ ഇളവ് പ്രവാസികള്‍ക്ക് ലഭിക്കും.