ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തി ഡ്രൈവർമാർ വെന്തുമരിച്ചു.
നാല് പേര്‍ക്ക് പരിക്കേറ്റു. സിയോനി ജില്ലയിലെ ജബൽപുർ-നാഗ്പുർ ദേശീയപാതയിൽ ചപാരയിലായിരുന്നു സംഭവം.
അരിയും മൊസാംബിയും കയറ്റിവന്ന ലോറികൾ തമ്മിലാണ് കൂട്ടിയിടിച്ചത്. വിപരീത ദിശയിൽ സഞ്ചരിച്ച ട്രക്കുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ട്രക്കുകൾ രണ്ടും തീപിടിച്ച് കത്തി.
രണ്ട് ഡ്രൈവർമാരും വെന്തുമരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.