നോവലിസ്റ്റ് സുധാകർ മംഗളോദയം (72) അന്തരിച്ചു. സുധാകർ പി. നായർ എന്ന സുധാകർ മംഗളോദയം കോട്ടയത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം. ആഴ്ചപ്പതിപ്പുകളിലെ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു സുധാകർ മംഗളോദയം. നാലു സിനിമകൾക്കും നിരവധി സീരിയലുകൾക്കും കഥ എഴുതിയിട്ടുണ്ട്. പി. പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്. വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥാരചന നടത്തി. നന്ദിനി ഓപ്പോൾ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ഞാൻ ഏകനാണ് എന്ന ചിത്രത്തിന്റെ തിരക്കഥ സുധാകർ മംഗളോദയത്തിന്റേതാണ്. മനോരമ, മംഗളം എന്നീ വാരികകളിലൂടെയാണ് സുധാകർ മംഗളോദയം ശ്രദ്ധേയനായത്.
The Best Online Portal in Malayalam