സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് സ്വദേശിനി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറുന്നീസയാണ് മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെ നാലരയോടെയാണ് മരണം സംഭവിച്ചത്. കാസർകോട് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണം ആണിത്. ഹൈറുന്നീസയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 48 ആയി