ഹജ്ജ് സമയത്തെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ സുരക്ഷ
മക്ക: ഹജ്ജ് സമയത്ത് അനധികൃതമായി പുണ്യഭൂമികളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. മക്കയെയും പുണ്യഭൂമികളെയും ചുറ്റിയുള്ള മരുഭൂമി റോഡുകളില്‍ ശക്തമായ സുരക്ഷാ ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലേക്കുള്ള പ്രധാന റോഡുകളിലുടനീളം സുരക്ഷാ പട്രോളിംഗുണ്ട്. മാത്രമല്ല മൊബൈല്‍ സെക്യൂരിറ്റി കേന്ദ്രങ്ങളും സംവിധാനിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസുകള്‍, പര്‍വതങ്ങള്‍, താഴ്വാരകള്‍ തുടങ്ങിയ സ്ഥലങ്ങളെ രഹസ്യമായി നിരീക്ഷിക്കും. ഇത്തവണത്തെ ഹജ്ജിന് ഒരു ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ല. വ്യാജ ഹജ്ജ് ഓപറേറ്റര്‍മാരെ പിടികൂടാന്‍ മക്കയുടെ എല്ലാ ഗവര്‍ണറേറ്റുകളിലും നഗരങ്ങളിലും പ്രത്യേകം നിരീക്ഷണ സംഘങ്ങളുണ്ട്.