സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് പടന്നക്കാട് സ്വദേശിനി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. കാസർകോട് പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

കാസർകോട് ജില്ലയിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് നാല് മരണവും റിപ്പോർട്ട് ചെയ്തത്. ജില്ലയുടെ വടക്കൻ മേഖലകളിൽ സമ്പർക്ക രോഗികളുടെ എണ്ണവും ഉയരുകയാണ്.