തൊടുപുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയാണ് മരിച്ചത്. 79 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് മരിച്ചിരുന്നു. അന്‍പത് വയസായിരുന്നു. കടുത്ത ഹൃദ്രോഗിയായ തങ്കരാജിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗിയായ ഇയാള്‍ ഒരു കൊല്ലത്തോളമായി ചികിത്സയിലായിരുന്നു.
അതേസമയം കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ ഇതൊരു കൊവിഡ് മരണമായി സ്ഥിരീകരിക്കുക കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.