വൈത്തിരി: ചികിത്സാർത്ഥം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്ന കുടുംബത്തെ ചോലാടി ചെക്പോസ്റ്റിൽ പോലീസ് അപമാനിച്ചതായി പരാതി.പന്തലുരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ ഹക്കീമും കുടുംബവുമാണ് മേപ്പാടി പോലീസ് സ്റ്റേഷൻ്റെ മോശം പെരുമാറ്റത്തിനിരയായത്.85 വയസ്സുള്ള മാതാവിൻ്റെ ശ്വാസകോശ സംബന്ധമായ തുടർ ചികിത്സക്കാണ് കോൺട്രാക്ടറായ ഹക്കീമുo ഭാര്യയും ഡ്രൈവറും മേപ്പാടിയിലേക്ക് പുറപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്ക് ചോലാടിയിലെത്തിയ ഇവരെ പരിശോധനക്കായി വാഹനം തടഞ്ഞു. കയ്യിലുള്ളഞ്ഞ ആശുപത്രി രേഖകൾ കാണിച്ചു വെങ്കിലും പോലീസ് ചെവികൊണ്ടില്ല. ഒരു മണിക്കൂറിനകം പോയി വന്നില്ലെങ്കിൽ കേസാക്കുമെന്നും ബാക്കി ഇനി വരുമ്പോൾ കാണിച്ചു തരാമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹക്കിം പറഞ്ഞു.ഇവരുടെ വിഷമാവസ്ഥ കണ്ട് തൊട്ടടുത്ത വനം വകുപ്പ് ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയായിരുന്നുവെത്രെ.തമിഴ്നാട് രജിസ്ട്രേഷനുള്ള വണ്ടിക്കാരോടൊക്കെ ഇതേ രീതിയിലാണ് ഈ പോലീസുദ്യോഗസ്ഥർ പെരുമാറുന്നതെന്നു ഹക്കീം പറഞ്ഞു.പോലീസിൻ്റെ മോശം പെരുമാറ്റത്തെ കുറിച്ച് ജില്ലാ പോലീസ് ചീഫിന് പരാതി നൽകുമെന്ന് ഹക്കീം പറഞ്ഞു.