സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണംകൂടി: മരിച്ചത് ഫോര്‍ട്ടുകൊച്ചി സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ജൂൺ 19നാണ് ഹാരിസ് കുവൈത്തിൽ നിന്നെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു

Read More

സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൌദിയില്‍ ബലി പെരുന്നാള്‍ ഈ മാസം മുപ്പത്തി ഒന്നിന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ജൂലൈ 21 ആയ നാളെ ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കും. ദുല്‍ഹജ്ജ് ഒന്ന് ബുധനാഴ്ചയായിരിക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലെ മുപ്പതിന് വ്യാഴാഴ്ച നടക്കും. ഔദ്യോഗിക പ്രഖ്യാപനം അല്‍പ സമയത്തിനകം സൌദി സുപ്രീം കോടതി നടത്തും

Read More

കോവിഡ്: ടി20 ലോകകപ്പ് മാറ്റി

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടാന്‍ ഐ.സി.സിയുടെ തീരുമാനം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തിലാണ് തീരുമാനം. 2021 ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 14നാണ് ഫൈനല്‍. അതേസമയം കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പരകള്‍ക്ക് തുടക്കമായിട്ടുണ്ട്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് മത്സരം നടക്കുന്നത്. വിന്‍ഡീസ് പരമ്പരക്ക് പിന്നാലെ പാകിസ്താനും ഇംഗ്ലണ്ടുമായി…

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൊടുപുഴ സ്വദേശിനി

തൊടുപുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയാണ് മരിച്ചത്. 79 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് മരിച്ചിരുന്നു. അന്‍പത് വയസായിരുന്നു. കടുത്ത ഹൃദ്രോഗിയായ തങ്കരാജിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗിയായ ഇയാള്‍ ഒരു കൊല്ലത്തോളമായി ചികിത്സയിലായിരുന്നു. അതേസമയം…

Read More

ചോലാടി ചെക് പോസ്റ്റിൽ പൊലീസ് അപമാനിച്ചതായി പരാതി

വൈത്തിരി: ചികിത്സാർത്ഥം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്ന കുടുംബത്തെ ചോലാടി ചെക്പോസ്റ്റിൽ പോലീസ് അപമാനിച്ചതായി പരാതി.പന്തലുരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ ഹക്കീമും കുടുംബവുമാണ് മേപ്പാടി പോലീസ് സ്റ്റേഷൻ്റെ മോശം പെരുമാറ്റത്തിനിരയായത്.85 വയസ്സുള്ള മാതാവിൻ്റെ ശ്വാസകോശ സംബന്ധമായ തുടർ ചികിത്സക്കാണ് കോൺട്രാക്ടറായ ഹക്കീമുo ഭാര്യയും ഡ്രൈവറും മേപ്പാടിയിലേക്ക് പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് ചോലാടിയിലെത്തിയ ഇവരെ പരിശോധനക്കായി വാഹനം തടഞ്ഞു. കയ്യിലുള്ളഞ്ഞ ആശുപത്രി രേഖകൾ കാണിച്ചു വെങ്കിലും പോലീസ് ചെവികൊണ്ടില്ല. ഒരു മണിക്കൂറിനകം പോയി വന്നില്ലെങ്കിൽ കേസാക്കുമെന്നും ബാക്കി ഇനി വരുമ്പോൾ…

Read More

പുതിയ ദേശീയപാത പ്രഖ്യാപനം സുപ്രീം കോടതിയിലെ കേസ് ദുർബലപ്പെടുമെന്ന് യുവജനക്കൂട്ടായ്മ്മ

സുൽത്താൻ ബത്തേരി: കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ദേശീയപാത പ്രഖ്യാപിച്ചതിലൂടെ പ്രദേശത്തുണ്ടായ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് യുവജനക്കൂട്ടായ്മ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസ് അന്തിമഘട്ടത്തിൽ എത്തി നിൽക്കെയുള്ള പുതിയ ദേശീയപാത പ്രഖ്യാപനം കേസിന്റെ വിധിയെ സ്വാധീനിക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാവും. എൻ എച്ച് 766 ന് ബദലായി പല ഘട്ടങ്ങളിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കുട്ട ഗോണിക്കുപ്പ റോഡ് ഉൾപ്പെടുത്തിയുള്ള ദേശീയ പാത പ്രഖ്യാപനം സുൽത്താൻ ബത്തേരി…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്‌നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 435 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും,…

Read More

പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍

തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഒരു സ്ലൂയിസ് വാല്‍വ് നാളെ രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് 420.05 മീറ്ററാണ് ജലനിരപ്പ്. ഇതുമൂലം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോര വാസികള്‍ ജാഗ്രതപാലിക്കേണ്ടതാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

ഓക്‌സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്. മനുഷ്യരിലെ…

Read More

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ സി.പി.എം പ്രതിനിധികൾ പങ്കെടുക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ചർച്ച പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്ന് സിപിഐഎം. സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനമെന്ന് സിപിഐഎം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചാനൽ ചർച്ചകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തങ്ങളുടെ നിലപാട് അവതരിപ്പിക്കുന്ന വേദിയാണ്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചർച്ചകളിൽ…

Read More