സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണംകൂടി: മരിച്ചത് ഫോര്‍ട്ടുകൊച്ചി സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്.

ജൂൺ 19നാണ് ഹാരിസ് കുവൈത്തിൽ നിന്നെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു