സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് എറണാകുളം വെളിയത്ത്‌നാട് സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന തടിക്കക്കടത്ത് വെളിയത്ത്നാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്

എറണാകുളം ജില്ലയിലെ അഞ്ചാമത്തെയും സംസ്ഥാനത്തെ 41മത് കോവിഡ് മരണവുമാണ്.

കോവിഡ് സ്ഥിരീകരിച്ച് ഒരു ഘട്ടം കഴിഞ്ഞശേഷമാണ് ഇദ്ദേഹം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. തുടര്‍ന്ന് ജൂലൈ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞുവീരാന് പ്ലാസ്മ തെറാപ്പി ഉള്‍പ്പെടെ ചികിത്സ നല്‍കിയിരുന്നു. കടുത്ത രക്തസമ്മര്‍ദ്ദവും ന്യൂമോണിയയും ഇദ്ദേഹത്തെ അലട്ടിയിരുന്നു.