രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 പിന്നിട്ടു. ഇതുവരെ 27,428 പേരാണ് രോഗബാധിതരായി മരിച്ചത്. അതേസമയം, രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,10,421 ആയി. 6,94,083 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 3,88,508 പേര്‍ ചികിത്സയിലുണ്ട്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെ രൂക്ഷം. മഹാരാഷ്ട്രയില്‍ ഇതുവരെ 3,10,455 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,854 പേര്‍ മരിച്ചു. 1,69,569 പേരാണ് ഇതുവരെ രോഗമുക്തരായത്. തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,70,693 ആയി. മരണം 2,481. രോഗം ഭേദമായവര്‍ 1,17,915. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,22,793 ആയും മരണസംഖ്യ 3,628 ആയും ഉയര്‍ന്നു. 1,03,134 പേര്‍ രോഗത്തെ അതിജീവിച്ചു.
കര്‍ണാടകയില്‍ രോഗം ബാധിച്ചവര്‍ 63,772. മരണം 1,336. രോഗമുക്തി നേടിയവര്‍ 23,066. ആന്ധ്രപ്രദേശില്‍ 49,650 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 642 പേര്‍ മരിച്ചു. 22,890 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 49,247. മരണം 1,146. രോഗം ഭേദമായവര്‍ 29,845. ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 47,476 ആയി. മരണം 2,126. ഇതുവരെ 34,005 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.