തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ കോൺഗ്രസും- മുസ്ലിം ലീഗും വച്ചുമാറില്ല. പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും മത്സരിക്കും.
ആലുവയിലെ കോൺഗ്രസ്- ലീഗ് നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. തിരുവമ്പാടി സീറ്റിന് പകരം ലീഗ് ആവശ്യപ്പെടുന്നത് മലപ്പുറത്തെ തവനൂര്‍ സീറ്റാണ്.

പട്ടാമ്പിയേക്കാള്‍ സ്വീകാര്യ തവനൂരാണെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മലപ്പുറത്ത് സീറ്റ് എണ്ണത്തില്‍ കുറവുള്ള കോണ്‍ഗ്രസിന് തവനൂര്‍ സീറ്റ് നഷ്ടപ്പെടുത്താന്‍ താത്പര്യമില്ലാത്തതിനാലാണ് ചര്‍ച്ച പ ട്ടാമ്പി സീറ്റില്‍ എത്തിയത്. തുടര്‍ന്ന് പട്ടാമ്പിയും തിരുവമ്പാടിയും വെച്ചുമാറാമെന്ന ധാരണയുണ്ടായിരുന്നെങ്കിലും പിന്നീടതില്‍ നിന്ന് പിന്മാറുകയായിരുന്നു.തിരുവമ്പാടി സീറ്റ് വേണമെന്ന അഭിപ്രായം ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ അവിടെ ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയും അതുവഴി സാമൂദായിക സന്തുലിതനത്തില്‍ പ്രതിഫലനം ഉണ്ടാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. ഇപ്പോഴത്തെ ധാരണയനുസരിച്ച് 27 സീറ്റുകളിൽ തന്നെ ലീഗ് മത്സരിക്കും. കൂടുതൽ സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിട്ടില്ല.