രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 613 പേർ മരിച്ചു; കോവിഡ് സ്ഥിരീകരിച്ചത് 24850 പേർക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഒരു ദിവസത്തിനിടെ കാല്‍ ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24850 പേര്‍ക്കാണ്. പ്രതിദിന മരണ നിരക്കിലും വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 613 പേര്‍ മരിച്ചു.

ആകെ 6,73,165 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 800 കേസുകള്‍ മാത്രം അകലെ. ഇപ്പോള്‍ കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. മൂന്നാമത് റഷ്യയും.

രാജ്യത്ത് ആകെ കോവിഡ് മരണം 19268 ആയി. 4,09,083 പേര്‍ക്ക് രോഗം ഭേദമായി. രോഗികളുടെ എണ്ണം തുടര്‍ച്ചയായി 9ആം ദിവസവും 18000 കടക്കുകയാണ്.