രാജ്യത്ത് ഒരു ദിവസത്തിനിടെ 17,296 പുതിയ കൊവിഡ് കേസുകൾ
ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കണക്ക് പതിനേഴായിരത്തിന് മുകളിൽ എത്തുന്നത്. 24 മണിക്കൂറിനിടെ 407 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് മരണം 15,000 കടന്നു.4,90,401 പേർക്കാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 15,301 പേർ മരിച്ചു. 1,89,463 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 2,85,637 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് അടുത്തെത്തി. 6931 പേരാണ് സംസ്ഥാനത്ത് മാത്രം മരിച്ചത്. ഡൽഹിയിൽ 73,780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2429 പേർ രാജ്യതലസ്ഥാനത്ത് മാത്രം മരിച്ചു
ഗുജറാത്തിൽ 1753 പേരാണ് മരിച്ചത്. 29520 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 70,977 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 911 പേർ മരിച്ചു. കേരളത്തിൽ 3726 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 22 പേർ മരിച്ചു.