29 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,898 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,898 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 29,05,823 പേർക്കാണ് ഇതിനോടകം കൊവിഡ് ബാധിച്ചത്.

983 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണസംഖ്യ 54,849 ആയി ഉയർന്നു. 6,92,028 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 21,58,946 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ശക്തമായി തുടരുന്നത്.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 6,43,289 ആയി. തമിഴ്‌നാട്ടിൽ 3,61,435 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 3,25,396 പേർക്കും കൊവിഡ് സ്ഥിരകീരിച്ചു
കർണാടകയിൽ 2.56 ലക്ഷം പേർക്കും യുപിയിൽ 1.72 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന വർധനവിന്റെ കണക്കിൽ ലോകത്ത് നിലവിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയെയാണ് ഇന്ത്യ മറികടന്നത്. ഓഗസ്റ്റിൽ മാത്രം 12 ലക്ഷത്തിലധികം പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. യുഎസിൽ 9.94 ലക്ഷം പേർക്കും ബ്രസീലിൽ 7.94 ലക്ഷം പേർക്കുമാണ് ഈ മാസം കൊവിഡ് സ്ഥിരീകരിച്ചത്.