വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

കൽപ്പറ്റ : അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 10, 11, 12, 14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും.നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ :- വാർഡ് 13 ലെ നമ്പിക്കൊല്ലി, ബത്തേരി റൂട്ടിൽ 100 മീറ്ററും, നമ്പിക്കൊല്ലി പഴൂർ റൂട്ടിൽ 100 മീറ്ററും, നമ്പിക്കൊല്ലി കഴമ്പ് റൂട്ടിൽ 50 മീറ്ററും, നമ്പിക്കൊല്ലി കല്ലൂർ റൂട്ടിൽ 500 മീറ്ററും, ഉൾപ്പെടുന്ന പ്രദേശം മാത്രം മൈക്രോ കണ്ടെയ്ൻമെന്റ് സോണും,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലെ നമ്പിക്കൊല്ലി ടൗൺ ഉൾപ്പെടുന്ന പ്രദേശം മാത്രം – മൈക്രോ കണ്ടെയ്ൻമെന്റ് സോണായും…

Read More

വയനാട് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി പരിസരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ ജോഗിയുടെ മകൻ രമേശൻ (25) ആണ് മരിച്ചത്. റോഡരികിൽ മറിഞ്ഞു കിടന്ന സ്കൂട്ടറിനരികിൽ കിടന്നിരുന്ന രമേശനെ നാട്ടുകാർ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ധേഹത്തിന്റെ സുഹൃത്ത് സജി പരിക്കുകളോടെ ചികിത്സ തേടിയിട്ടുണ്ട്.അപകട കാരണവും മറ്റ് വിശദാംശങ്ങളും ലഭ്യമായി വരുന്നു.

Read More

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 35,825 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,58,528 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍…

Read More

യു.ജി.സി നെറ്റ് പരീക്ഷ ഉള്‍പ്പടെ ഉള്ള ആറ് പരീക്ഷകള്‍ അടുത്ത മാസം മുതല്‍

അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് ഉൾപ്പെടെ ദേശീയതലത്തിൽ നടത്തുന്ന ആറ് പരീക്ഷകളുടെ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രഖ്യാപിച്ചു. സെപ്റ്റംബർ 16 മുതൽ 25 വരെ രണ്ടുഘട്ടമായാണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ സെപ്റ്റംബർ 6 മുതൽ 11 വരെ നടത്തും. ഐ.സി.എ.ആർ പി.ജി., പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും എൻ.ടി.എ അറിയിച്ചു.

Read More

വയനാട്ടിൽ 26 പേര്‍ക്ക് കൂടി കോവിഡ്; 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 45 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 44 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1271 ആയി. ഇതില്‍ 946 പേര്‍ രോഗമുക്തരായി. 318 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 309 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

Read More

രോഹിത് ശർമ അടക്കം അഞ്ച് കായിക താരങ്ങൾക്ക് ഖേൽരത്‌ന പുരസ്‌കാരം; ഇഷാന്തിനും ദ്യൂതി ചന്ദിനും അർജുന

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായിക താരങ്ങൾക്ക് പരമോന്നത ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ലഭിക്കും. ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ, ടേബിൽ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിംക്‌സ് താരം തങ്കവേലു മാരിയപ്പൻ എന്നിവർക്കാണ് രോഹിതിനെ കൂടാതെ ഖേൽരത്‌ന സച്ചിനും ധോണിക്കും കോഹ്ലിക്കും ശേഷം ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത്. ഏഷ്യൻ ഗെയിംസ് ഗുസ്തിയിലെ സ്വർണമാണ്…

Read More

പുതുതായി 32 ഹോട്ട് സ്‌പോട്ടുകൾ, ആകെ എണ്ണം 607 ആയി; എട്ട് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ്…

Read More

സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;1419 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82…

Read More

സിക്‌സറുകൾ പായിച്ച് ധോണിയും റെയ്‌നയും; ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പരിശീലന വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾ യുഎഇയിൽ എത്തി. ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ചെന്നൈയിലെ ഹോം ഗ്രൗണ്ടിൽ താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ടീം മാനേജ്‌മെന്റ് പങ്കുവെച്ചിട്ടുണ്ട്. ധോണി, റെയ്‌ന, കേദാർ ജാദവ്, പീയുഷ് ചൗള തുടങ്ങിയ താരങ്ങളാണ് ഹോം ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങിയത്. ധോണിയുടെ തകർപ്പൻ സിക്‌സറുകൾ അടങ്ങിയ വീഡിയോയാണ് ടീം പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈ ക്യാമ്പിലെത്തിയ ശേഷമാണ് ധോണിയും റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം…

Read More

മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ ടീമിന്റെ സീ യു സൂൺ ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു

മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന സീ യു സൂൺ സിനിമയുടെ റീലീസ് തീരുമാനിച്ചു. ഒടടി റീലിസിനാണ് ചിത്രം ഒരുങ്ങുന്നത്. ആമസോൺ പ്രൈമിൽ സെപ്റ്റംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ നിർമാണം. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. പൂർണമായും ഐ ഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലർ ആമസോൺ വഴി റിലീസ് ചെയ്യും.

Read More